‘ആ 100 ഗ്രാമിന് പിന്നില്‍…’; ഭാരം കൂടിയതിൻ്റെ കാരണം വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്

അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ ഭാരം വർധിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. മത്സരങ്ങൾക്കിടയിലെ ടൈറ്റ് ഷെഡ്യൂൾ കാരണം ഭാരം കുറയ്ക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് താരം കോടതിയെ അറിയിച്ചത്. അത്‌ലറ്റുകളുടെ താമസസ്ഥലവും മത്സര വേദിയും തമ്മിലുള്ള ദൂരക്കൂടുതലും ഭാരം കുറയ്ക്കാന്‍ കഴിയാത്തതിന് കാരണമായെന്നും വിനേഷ് ഫോഗട്ട് കോടതിയിൽ വ്യക്തമാക്കി.

“100 ഗ്രാം വർധിച്ചത് (അത്‌ലറ്റിൻ്റെ ഭാരത്തിൻ്റെ 0.1 മുതൽ 0.2 ശതമാനം വരെ ) സ്വഭാവികമാണ്. വേനൽക്കാലത്ത് മനുഷ്യശരീരം വീർക്കുന്നതിനാൽ ഇത് വേഗത്തിൽ സംഭവിക്കാം. ചൂട് കാരണം കൂടുതൽ വെള്ളം കുടിക്കേണ്ടി വരും. വിനേഷ് ഒരേ ദിവസം മൂന്ന് തവണ മത്സരിച്ചതിനാൽ പേശികളുടെ ഭാരം വർധി ച്ചതും ശരീരഭാരം കൂടിയതിന് കാരണമാകാം. മത്സരങ്ങൾക്ക് ശേഷം ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്താൻ വേണ്ടിയുള്ള ഭക്ഷണം കഴിക്കുന്നതും കാരണമായിട്ടുണ്ടാകും” – ഫോഗട്ടിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

വിനേഷ് ഫോഗട്ടിൻ്റ പരാതിയിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയുടെ വിധി ചൊവാഴ്ച ഉണ്ടാകും. വെള്ളി മെഡലിന് അർഹതയുണ്ടെന്നാണ് താരത്തിൻ്റെ വാദം. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയില്‍ നിശ്ചിത ഭാരപരിധിയെക്കാള്‍ 100 ഗ്രാം അധികമായതിനെ തുടര്‍ന്ന് വിനേഷിനെ അയോഗ്യ ആക്കുകയായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ സമ്പാദ്യം ആറ് മെഡലുകളാണ്. അഞ്ച് വെങ്കല മെഡലുകളും ഒരു വെള്ളി മെഡലുമാണ് മത്സരങ്ങൾ അവസാനിച്ചപ്പോൾ നേടിയിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top