കര്‍ഷക സമരത്തില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്; 200 ദിവസമായുള്ള പ്രതിഷേധം വേദനാജനകം; സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലെ കര്‍ഷകരുടെ സമരപന്തലിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. താങ്ങുവില അടക്കമുള്ള വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇരുന്നൂറ് ദിവസം പിന്നിട്ട കര്‍ഷകരുടെ സമരത്തെ അഭിസംബോധന ചെയ്യാനാണ് താരമെത്തിയത്. കര്‍ഷകന്റെ മകളായ താന്‍ എന്നും കര്‍ഷക പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് വിനേഷ് പ്രഖ്യാപിച്ചു.

ന്യായമായ ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ 200 ദിവസമായി പ്രതിഷേധിക്കേണ്ടി വരുന്നത് വേദനയുണ്ടാക്കുന്ന കാഴ്ചയാണ്. കര്‍ഷകരാണ് രാജ്യത്തിന്റെ ശക്തി. അവരില്ലാതെ ഒന്നും നടക്കില്ല. അവര്‍ ഊട്ടിയില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും മനസിലാക്കണം. കര്‍ഷകരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കർഷകര്‍ ഇപ്രകാരം തെരുവില്‍ ഇരുന്നാല്‍ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും വിനേഷ് പറഞ്ഞു.

‘ദില്ലി ചലോ’ മാര്‍ച്ച് ഫെബ്രുവരി 13ന് തടഞ്ഞതു മുതല്‍ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധത്തിലാണ്. കൂടുതല്‍ സംഘടനകളും പ്രമുഖരും കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top