നടന്‍റെ മരണം വിഷവാതകം ശ്വസിച്ചത് മൂലമെന്ന് പ്രാഥമിക നിഗമനം; വിനോദ് തോമസിൻ്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കോട്ടയം: സിനിമ-സീരിയൽ നടൻ വിനോദ് തോമസ് (47) മരിച്ചത് വിഷവാതകം ശ്വസിച്ചെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. എസിയിൽ നിന്നുള്ള വിഷവാതകം ശ്വസിതാകാം മരണകാരണമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി. വിനോദ് തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോട്ടയം മീനടം സ്വദേശിയാണ്.

ഇന്നലെയാണ് പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചക്ക് രണ്ട് മണിയോടെ കാറിൽ കയറിയ വിനോദ് വൈകിട്ട് അഞ്ചരയായിട്ടും പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയ ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കാറിനരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ ചില്ല് തകർത്താണ് വിനോദിനെ പുറത്തെടുത്തത്.

അയ്യപ്പനും കോശിയും, ഭൂതകാലം, കുട്ടൻ പിള്ളയുടെ ശിവരാത്രി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top