വിദ്യാർത്ഥികളുടെ ശരീരഭാഗങ്ങള്‍ റോഡില്‍ ചിന്നിചിതറിയ വീഡിയോ പങ്കുവച്ചു; ഡെറാഡൂൺ അപകടത്തിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ നീക്കി

ആറു വിദ്യാർത്ഥികളുടെ ജീവനെടുത്ത ദാരുണമായ ഡെറാഡൂൺ അപകടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയായ എക്സിൽ നിന്നും റിമൂവ് ചെയ്തു. ഉള്ളടക്ക നയം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാർത്ഥികൾ സഞ്ചരിച്ച ഇന്നോവയും ട്രക്കും കൂട്ടിയിടിച്ച് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. പുലർച്ചെ ഒന്നരയോടെ അമിത വേഗതയിൽ എത്തിയ ഇന്നോവ ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ഇന്നോവ തവിടുപൊടിയായിരുന്നു.

Also Read: നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; രണ്ട് മരണം

ഇന്നോവയിൽ ഉണ്ടായിരുന്ന എഴു വിദ്യാർത്ഥികളിൽ ആറു പേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഒരാൾ ചികിത്സയിൽ തുടരുകയാണ്. ഇവർക്കെല്ലാം 25 വയസിൽ താഴെയാണ് പ്രായം. മരിച്ചവരിൽ മൂന്ന് പേർ പെൺകുട്ടികളാണ്. കുനാൽ കുക്രേജ (23), അതുൽ അഗർവാൾ ( 24); റിഷഭ് ജെയിൻ, (24), നവ്യ ഗോയൽ (23),കാമാക്ഷി, (20), ഗുനീത് സിംഗ് (19) എന്നിവരാണ് മരിച്ചത്. സിദ്ധേഷ് അഗർവാൾ എന്ന 25 കാരനെയാണ് ഗുരുതരാവസ്ഥയിൽ സിനർജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടത്തിന് ശേഷമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ചില ഉപയോക്താക്കൾ എക്സിൽ പങ്കുവച്ചിരുന്നു. മരണപ്പെട്ടവരുടെ ശരീരഭാഗങ്ങൾ റോഡിന് കുറുകെ ചിതറിക്കിടക്കുന്ന ഭയാനകവും ഭീകരതയും നിറയ്ക്കുന്ന ദൃശ്യങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. രക്തം മറയ്ക്കാതെയുള്ളതും മരിച്ചവരുടെ ഐഡൻ്റിറ്റി വെളിപ്പെടുന്നുന്നതുമായ ദൃശ്യങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. ഇങ്ങനെ ചെയ്തിട്ടുള്ള വീഡിയോകൾ ഇപ്പോഴും എക്സിൽ തുടരുന്നുണ്ട്.

Also Read: ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

ചൗഹാൻ എന്ന പേരിലുള്ള ഉപയോക്താവിനോട് വീഡിയോ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് എക്സ് അധികൃതർ നൽകിയ നിർദേശത്തിൻ്റെ സ്ക്രീൻ ഷോട്ട് അദ്ദേഹം പങ്കിട്ടു. അക്കൗണ്ടിൽ പോസ്റ്റുച്ചെയ്തിട്ടുള്ള വീഡിയോ ഉള്ളടക്ക നയങ്ങൾ ലംഘിച്ചതായി എക്സ് ചൂണ്ടിക്കാട്ടിയിരുന്നു. താൻ വീഡിയോ നീക്കം ചെയ്തതായും മാപ്പു ചോദിക്കുന്നതായും ചൗഹാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ പോസ്റ്റിൽ പറഞ്ഞു. എല്ലാവരും ക്ഷമിക്കണമെന്നും സെൻസിറ്റീവ് കാര്യങ്ങൾ കാണിക്കുന്ന വീഡിയോ ബ്ലര്‍ ചെയ്യാൻ താൻ മറന്നു പോയെന്നും അദ്ദേഹം കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top