തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് അന്‍വറിനെതിരെ നടപടി; കേസ് എടുക്കാന്‍ നിര്‍ദേശം
ചേലക്കരയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ സംഭവത്തിൽ പി.വി.അൻവറിനെതിരെ കേസ് എടുക്കും. അന്‍വറിനെതിരെ എഫ്ഐആർ ഇടാൻ റിട്ടേണിങ് ഓഫീസർക്ക് തൃശ്ശൂർ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
അന്‍വര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലയിങ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എം.സി.വിവേക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് രാവിലെ ചേലക്കരയിലെ ഹോട്ടലിലായിരുന്നു നാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ചേലക്കരയില്‍ സിപിഎം പണം ഒഴുക്കുന്നു എന്നായിരുന്നു അൻവറിന്റെ ആക്ഷേപം.
നിശബ്ദ പ്രചാരണത്തിനിടെ വാർത്താസമ്മേളനം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി എത്തിയ ഉദ്യോഗസ്ഥനെ അൻവർ തിരിച്ചയക്കുകയായിരുന്നു. ചട്ടം ലംഘിച്ചതിന് അൻവറിന് നോട്ടിസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here