മണിപ്പൂരിൽ വീണ്ടും ആക്രമണം; രണ്ടു മരണം
August 31, 2023 5:13 PM

മണിപ്പൂരിൽ വീണ്ടും ആക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ചുരാചന്ദ്പുർ ജില്ലയിലാണ് ആക്രമണം നടന്നത്. ചുരാചന്ദ്പൂർ – ബിഷനുപൂർ അതിർത്തിയിൽ കഴിഞ്ഞ രണ്ടു ദിവസമായി വെടിവെയ്പ്പ് തുടരുകയാണ്. പാടത്ത് പണിയെടുക്കുകയായിരുന്ന കർഷകരാണ് കൊല്ലപ്പെട്ടത്. ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുക്കികൾ കൂടുതലുള്ള പ്രദേശമാണ് ചുരാചന്ദ്പൂർ മെയ്തി ഭൂരിപക്ഷ മേഖലയാണ് ബിഷനുപൂർ.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് വീണ്ടും അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here