സന്നിധാനത്ത് വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം വിജിലൻസ് എസ്പി; ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് കത്ത് നൽകി; പ്രതികരിക്കാതെ ദേവസ്വം ബോർഡ്
May 19, 2024 7:09 AM

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിക്കരുതെന്ന് കാട്ടി ദേവസ്വം വിജിലൻസ് എസ്.പി ടി.കെ. സുബ്രഹ്മണ്യൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് കത്ത് നൽകി. സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കത്തിലുണ്ട്.
വിഐപികൾ സോപാനത്ത് കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. അതേസമയം ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് എസ്പി ഉത്തരവ് ഇറക്കിയത് എന്നാണ് വിവരം. വിഷയത്തിൽ ദേവസ്വം ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണം. നിലയ്ക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നാണ് കോടതി വ്യക്തമാക്കിയത്. .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here