വിരാട് കോഹ്‌ലി നികുതിയായി അടച്ചത് 66 കോടി; ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഒന്നാമൻ
രാജ്യത്ത് 2023-24 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ ആദായ നികുതി അടച്ച ക്രിക്കറ്റ് താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർച്യൂൺ ഇന്ത്യ. വിരാട് കോഹ്‌ലിയാണ് പട്ടികയിൽ ഒന്നാമൻ. 66 കോടിയാണ് കോഹ്‌ലി നികുതിയായി അടച്ചത്. രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയാണ്. 38 കോടി രൂപയാണ് ധോണി നികുതിയായി അടച്ചത്. 28 കോടി നികുതിയായി അടച്ച സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി (23 കോടി), ഹാര്‍ദിക് പാണ്ഡ്യ (12 കോടി), റിഷഭ് പന്ത് (10 കോടി) എന്നിവരാണ് പട്ടികയിൽ നാലും അഞ്ചും ആറും സ്ഥാനത്തുള്ളത്. കായികതാരങ്ങളിലാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് ഖാനാണ് ഒന്നാം സ്ഥാനത്ത്. 92 കോടി രൂപയാണ് ഷാരൂഖ് നികുതിയായി അടച്ചത്.
ഷാരൂഖിനു തൊട്ടുപിന്നിൽ തമിഴ് സൂപ്പർ താരം വിജയ് ആണ്. 80 കോടി രൂപയാണ് വിജയ് നികുതിയായി അടച്ചിട്ടുള്ളത്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. സൽമാൻ ഖാൻ 75 കോടിയും ബിഗ് ബി 71 കോടിയുമാണ് നികുതിയായി അടച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here