കാണികളുടെ കളിയാക്കലില്‍ പ്രകോപിതനായി കോഹ്‌ലി; ഇടപെട്ട് സുരക്ഷാ ഉദ്യോഗസ്ഥൻ; ഇല്ലെങ്കിൽ…!!

ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനം അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ആദ്യം ബാറ്റ് ചെയ്ത ഓസിസ് 474 റൺസിന് ഓൾ ഔട്ട് ആയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 164 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെ പുറത്താകലിന് ശേഷമായിരുന്നു ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

37 റൺസ് എടുത്ത് പുറത്തായ ഡ്രസിംഗ് റൂമിലേക്ക് നടക്കുന്നതിന് ഇടയിൽ ഓസ്ട്രേലിയൻ ആരാധകരുടെ പറഞ്ഞ കമൻ്റ് കോഹ്‌ലിയെ പ്രകോപിതനാക്കുകയായിരുന്നു. തക്ക സമയത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഇടപ്പെട്ട് സ്ഥിതിഗതികൾ വഷളാകാതെ നോക്കുകയായിരുന്നു. കൂടുതൽ പ്രശ്നങ്ങൾക്ക് ഉണ്ടാവാതെ ഉദ്യോഗസ്ഥൻ ഇന്ത്യൻ താരത്തെ മടക്കി അയക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


ആദ്യദിനം അരങ്ങേറ്റക്കാരനായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ പത്തൊമ്പതുകാരനായ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ചതിന് കോഹ്‌ലിക്ക് പിഴ ശിക്ഷ ലഭിച്ചിരുന്നു. മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴയായി വിധിച്ചിരിക്കുന്നത്. മത്സര വിലക്ക് ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ശിക്ഷ പിഴയില്‍ ഒതുങ്ങുകയായിരുന്നു.

അതേസമയം ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 310 റണ്‍സ് കൂടി വേണം. 111 റൺസ് കൂടി ചേർത്താൽ മാത്രമേ ഫോളോ ഓൺ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. 118 പന്തില്‍ 82 റണ്‍സടിച്ച യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ (4), റിഷഫ് പന്ത് (6) എന്നിവരാണ് ക്രീസിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top