ടി 20യിൽ ഹാർദിക് പാണ്ഡ്യയ്ക്ക് റെക്കോർഡ് നേട്ടം, മറികടന്നത് വിരാട് കോഹ്‌ലിയെ

ടി 20യിൽ വിരാട്‌ കോഹ്‌ലിയുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ. കൂടുതൽ അന്താരാഷ്ട്ര ടി 20 മൽസരങ്ങൾ സിക്സോടെ പൂർത്തിയാക്കിയെന്ന കോഹ്‌ലിയുടെ പേരിലുള്ള റെക്കോർഡാണ് ഹാർദിക് സ്വന്തം പേരിലാക്കിയത്. ഗ്വാളിയാറിൽ ബംഗ്ലാദേശിനെതിരെ നടന്ന മൽസരത്തിലായിരുന്നു ഹാർദിക്കിന്റെ റെക്കോർഡ് പിറന്നത്.

മൽസരത്തിന്റെ അവസാനം സിക്സർ ഉയർത്തിയാണ് ഹാർദിക് ഇന്ത്യയെ വിജയിപ്പിച്ചത്. ഇതുവരെ 5 ടി 20 മൽസരങ്ങളാണ് ഹാർദിക് സിക്സ് അടിച്ച് വിജയിപ്പിച്ചത്. നാലു തവണയാണ് കോഹ്‌ലി ടീമിനെ ഇത്തരത്തിൽ വിജയിപ്പിച്ചത്. മൽസരത്തിൽ ഹാർദിക് ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് കാട്ടി. ബാറ്റിങ്ങിൽ 16 പന്തിൽ പുറത്താകാതെ 39 റൺസ് നേടി. രണ്ടു സിക്സും അഞ്ചു ഫോറും ഉൾപ്പെടുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിങ്സ്.

ടി 20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടവും മൽസരത്തിൽ ഹാർദിക് നേടി. 87 വിക്കറ്റുകളാണ് ഹാർദിക്കിന്റെ പേരിലുള്ളത്. ഇന്ത്യക്കാരില്‍ പട്ടികയിൽ 96 വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചാഹലാണ് ഒന്നാമത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top