വൈറോളജി ലാബ്, ആരോഗ്യമന്ത്രിയെ തള്ളി മുഖ്യമന്ത്രി
September 13, 2023 11:56 AM
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ പരിശോധിക്കനായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമായിട്ടും എന്തുകൊണ്ടാണ് സാമ്പിളുകൾ അവിടേക്ക് അയക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ചോദ്യം ഉന്നയിച്ചു. ഇതോടെ ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം പരസ്പരവിരുദ്ധമായി.
എന്നാൽ കേരളത്തിൽ നിപ്പ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി. നിപ്പ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here