‘വെർച്വൽ അറസ്റ്റി’ലൂടെ തട്ടിയത് ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം; മുങ്ങാമെന്ന പ്രതിയുടെ മോഹം തകര്‍ത്ത് പോലീസ്
പോലീസ് ചമഞ്ഞ് ‘വെർച്വൽ അറസ്റ്റ്’ തട്ടിപ്പ് നടത്തിയ കര്‍ണാടക സ്വദേശി അറസ്റ്റിലായി. ബീദാര്‍ സ്വദേശി സച്ചിനെയാണ് പാലക്കാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയാണ് പ്രതി തട്ടി എടുത്തത്.
കള്ളപ്പണം വെളുപ്പിച്ച കേസില്‍ നിന്നും തലയൂരാന്‍ രണ്ട് കോടി നല്‍കണം എന്നാണ് ആവശ്യപ്പെട്ടത്. മുംബൈ പോലീസ് ചമഞ്ഞാണ് ഫോണ്‍ വിളിച്ചത്. നാല് മണിക്കൂറാണ് പ്രതി വയോധികനെ ചോദ്യം ചെയ്തത്. അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക മുഴുവന്‍ ഭീഷണിപ്പെടുത്തി പ്രതി വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയും ചെയ്തു. പിന്നീടാണ് വയോധികന്‍ പരാതി നല്‍കിയത്.
തെലങ്കാന-കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് പ്രതി ഒളിവില്‍ താമസിച്ചത്. അവിടെ എത്തി സാഹസികമായാണ് സൈബര്‍ പോലീസ് സംഘം ഇയാളെ പൊക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here