ചൈനയെ ഞെട്ടിച്ച് വീണ്ടും പുതിയ വൈറസ് ബാധ; ശ്വാസകോശ രോഗികളുടെ എണ്ണം പെരുകുന്നു; വിവരങ്ങള്‍ മൂടിവച്ച് ഭരണകൂടം

ചൈനയിൽ വീണ്ടും മാരക വൈറസ് ബാധ മൂലം ശ്വാസകോശ രോഗികളുടെ എണ്ണം കൂടുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് ആരോഗ്യ വിദഗ്‌ധരോട് ജാഗ്രത പാലിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കയാണ്. 2019ൽ കോവിഡ് വൈറസ് ബാധ ആദ്യം പൊട്ടിപ്പുറപ്പെട്ടതും ചൈനയിലായിരുന്നു.

ദേശീയ രോഗ നിയന്ത്രണ അതോറിറ്റിയുടെ നിർദേശപ്രകാരം ലബോറട്ടറികളിൽ റിപ്പോർട്ട് ചെയ്യുന്ന രോഗികളെ നിരീക്ഷിക്കുന്നുണ്ട്. ഒപ്പം രോഗ പ്രതിരോധ ഏജൻസികൾക്ക് രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക ടി വി ചാനലായ സിസിടിവി (CCTV) റിപ്പോർട്ട് ചെയ്തു.

കടുത്ത ശ്വാസകോശ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് ഡിസംബർ 16 മുതലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. തണുപ്പുകാലത്ത് ചൈനയില്‍ ശ്വാസകോശ രോഗങ്ങൾ പൊട്ടിപുറപ്പെടുന്നത് പതിവാണ്. അതേസമയം കഴിഞ്ഞ വർഷത്തേക്കാൾ രോഗബാധിതരുടെ എണ്ണം കുറവാണെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.

റൈനോവൈറസ് എന്ന രോഗകാരിയായ വൈറസും ഹ്യൂമൻ മെറ്റാന്യൂമോ വൈറസും കുറെ രോഗികളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ശ്വാസകോശ രോഗവാഹികളായ വൈറസ് ഏതാണെന്ന് പൂർണമായി കണ്ടെത്താനായിട്ടില്ല.

14 വയസിൽ താഴെയുള്ള കുട്ടികളിൽ വൈറസ് ബാധ കൂടുന്നു എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. രോഗം ബാധിച്ചവരുടെ പൂർണമായ കണക്കുകളൊന്നും സർക്കാർ ഇത് വരെ പുറത്തുവിട്ടിട്ടില്ല. വൈറസ് ബാധ തടയാനുള്ള വാക്സിനൊന്നും ഉപയോഗിച്ച് തുടങ്ങിയതായും റിപ്പോർട്ടുകളില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top