സൂപ്പർമാനെ ആരാധിക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; സംവിധാനം കിരൺ നാരായണൻ; ചിത്രീകരണം ആരംഭിച്ചു
സൂപ്പര്‍മാനെ ആരാധിക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രം കോഴിക്കോട്ട് ആരംഭിച്ചു. ഞായറാഴ്ച്ച കോഴിക്കോട്ടെ കുന്ദമംഗലത്തിനടുത്ത് കോട്ടാല്‍ത്താഴം എന്ന ഗ്രാമത്തിലെ സങ്കേതം ജംഗ്ഷനിലാണ് ചിത്രീകരണം ആരംഭിച്ചത്. കിരണ്‍ നാരായണനാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
വൈവിധ്യമാര്‍ന്ന പ്രമേയത്തിലൂടെ ശ്രദ്ധേയമായ ഒരു ബിരിയാണി കിസ്സ എന്ന ചിത്രത്തിനു ശേഷം കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂപ്പര്‍ നാച്ചുറല്‍ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളുടെയും അവര്‍ക്ക് താങ്ങും തണലുമാകുന്ന ഒരു ചെറുപ്പക്കാരന്റെയും ആത്മബന്ധത്തിന്റെ കഥയാണ് നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്നത്. ലളിതമായി നടന്ന ചടങ്ങില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കിക്കൊണ്ടാണ് ചിത്രത്തിന് തുടക്കമായത്.
ആദ്യ രംഗത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബാലതാരങ്ങളായ ശ്രീപത് യാന്‍ (മാളികപ്പുറം ഫെയിം) ആദിശേഷ്, വിസാദ് കൃഷ്ണന്‍, ധ്യാന്‍ നിരഞ്ജന്‍ എന്നിവരുമാണ് അഭിനയിച്ചത്. കുട്ടികളെയും കുടുംബങ്ങളെയും ഏറെ ആകര്‍ഷിക്കും വിധത്തിലാണ് ചിത്രത്തിന്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലാലു അലക്‌സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോന്‍, ആദിനാട് ശശി, രാജേഷ് അഴീക്കോടന്‍, സുരേന്ദ്രന്‍ പരപ്പനങ്ങാടി, അഞ്ജലി നായര്‍, ഷൈനി സാറാ, അര്‍ഷ, സൂസന്‍ രാജ് കെ.പി.ഏ.സി, ആവണി എന്നിവരും പ്രധാന താരങ്ങളാണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here