വിഷ്ണുപ്രിയ വധത്തില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം; 2 ലക്ഷം രൂപ പിഴയും; അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവ്; വിധിയില്‍ തൃപ്തിയെന്ന് പ്രോസിക്യൂഷന്‍

കണ്ണൂർ: പ്രണയപ്പകയെ തുടര്‍ന്ന് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് (27) ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. വിഷ്ണുപ്രിയയുടെ മുൻസുഹൃത്താണ് പ്രതി. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തുക വിഷ്ണുപ്രിയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. 2022 ഒക്ടോബർ 22ന് ആണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വിട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ കോളിൽ പതിഞ്ഞിരുന്നു. ആ 13 സെക്കന്‍റ് ദൃശ്യമാണ് നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.

വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ശ്യാംജിത് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരുക്കേൽപ്പിച്ചു. 29 മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top