വിഷു ബമ്പര്‍ നറുക്കെടുപ്പ് മെയ് 29ന്: 12 കോടി ഒന്നാം സമ്മാനം; ഇതുവരെ വിറ്റത് മുപ്പത്തിമൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകള്‍

തിരുവനന്തപുരം : 12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബമ്പറിന് മികച്ച പ്രതികരണം. ലോട്ടറി വകുപ്പ് പുറത്തിറക്കിയ 36 ലക്ഷം ടിക്കറ്റുകളില്‍ മുപ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തിയേഴായിരത്തി എണ്ണൂറ്റിയമ്പത് (33,27,850) ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയിട്ടുണ്ട്. നറുക്കെടുപ്പിന് ഒരാഴ്ച കൂടിയാണ് അവശേഷിക്കുന്നത്.

ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്‍കുന്ന മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിരുന്നത്. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വി.എ, വി.ബി, വി.സി, വി.ഡി, വി.ഇ, വി.ജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന. 300 രൂപയാണ് ടിക്കറ്റ് വില.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top