കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ചന്തകള്‍ ഇന്നുമുതല്‍;തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി
തിരുവനന്തപുരം : ഹൈക്കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിഷു ചന്തകള്‍ക്ക് ഇന്ന് തുടക്കമാകും. കണ്‍സ്യൂമര്‍ഫെഡിന്റെ നേത്യത്വത്തിലാണ് സബ്‌സിഡി ചന്തകള്‍ ആരംഭിക്കുന്നത്. ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് ചന്തകള്‍ ആരംഭിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ചന്തകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചിരുന്നു. സബ്‌സിഡി നല്‍കി സാധാനങ്ങള്‍ നല്‍കുന്നത് ജനങ്ങളെ സ്വാധീനിക്കലാണെന്നും ഇത് സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഇതിനെതിരെ കണ്‍സ്യൂമര്‍ഫെഡാണ് ഹൈക്കോടതിയെ സമീപിച്ചത്.
അനുമതി യാതൊരുതരത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ആയുധമാക്കി ഉപയോഗിക്കരുതെന്ന കോടതി കര്‍ശന നിര്‍ദേശം ഹൈക്കോടതി നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായ ഇടപെടല്‍ കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്. 13 ഭക്ഷ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിഷു ചന്ത വഴി വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here