വിഴിഞ്ഞത്ത് വള്ളം മറിഞ്ഞു; മത്സ്യതൊഴിലാളിയെ കാണാതായി; രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം വിഴിഞ്ഞത്ത് ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. കരിങ്കുളത്തെ ജോസിനെ(54) ആണ് കാണാതായത്. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. വള്ളം പുലിമുട്ടില്‍ ഇടിച്ചാണ് രണ്ടായി മുറിഞ്ഞത്. മീന്‍പിടിത്ത ഉപകരണങ്ങളും വലകളും കടലില്‍ ഒഴുകിപ്പോയി.

പനത്തുറയ്ക്കും പൂന്തുറയ്ക്കും ഇടയിലാണ് അപകടം. പുതിയതുറ കടപ്പുറത്ത് നിന്നായിരുന്നു ഇവര്‍ ജോസിന്റെ വളളത്തില്‍ പുറപ്പെട്ടത്. മീന്‍പിടിക്കുന്ന സമയത്തുണ്ടായ ശക്തമായ കാറ്റില്‍ വളളം മറിഞ്ഞു. മൂന്നുപേരും കടലില്‍ തെറിച്ചുവീണുവെങ്കിലും ജോസിനെ കണ്ടെത്താനായില്ല. മറ്റ് രണ്ടുപേരും നീന്തി രക്ഷപ്പെട്ടു.

വിവരം അറിഞ്ഞ വിഴിഞ്ഞം കോസ്റ്റല്‍ എസ്എച്ച്ഒ വി.എസ്.വിപിന്റെ നേത്യത്വത്തില്‍ എസ്ഐമാരായ ജയശങ്കര്‍, ഗീരീഷ് കുമാര്‍, കെ.ജി.പ്രസാദ്, കോസ്റ്റല്‍ വാര്‍ഡന്‍മാരായ ശിലുവയ്യന്‍, കിരണ്‍, തദയൂസ് എന്നിവരുള്‍പ്പെട്ട സംഘം പനത്തുറ കടല്‍ഭാഗത്തെത്തി തിരച്ചില്‍ നടത്തി. വള്ളത്തിലുണ്ടായിരുന്ന രണ്ട് എന്‍ജിനുകളും കണ്ടെടുത്തു. തിരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് കേസെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top