ഇനി ക്രെയിനിറക്കാം; ചൈനീസ് കപ്പല്‍ ജീവനക്കാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി

തിരുവനന്തപുരം: വിഴിഞ്ഞത്തേക്ക് ക്രെയിനുമായെത്തിയ ചൈനീസ് കപ്പല്‍ ജീവനക്കാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി ലഭിച്ചു. രണ്ടുപേര്‍ക്ക് എഫ്ആര്‍ആര്‍ഒയുടെ അനുമതി ലഭിച്ചെന്നാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ചൈനീസ് കമ്പനിയുമായി ബന്ധപ്പെട്ട മുംബൈയിലെ വിദഗ്ധരും ഉടനെത്തും. കാലാവസ്ഥയില്‍ പ്രശ്നമില്ലെങ്കില്‍ ഉടന്‍ ക്രെയിനിറക്കുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷാ കാരണങ്ങളാലാണ് ക്രെയിന്‍ ഇറക്കാന്‍ അനുമതി വൈകിയത്. ചൈനീസ് കപ്പല്‍ ബര്‍ത്തിലെത്തി നാല് ദിവസമായിട്ടും ക്രെയിന്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചത്. കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദ്ദം ശക്തമാക്കിയിരുന്നു.

വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പൽ ഷെൻഹുവായ്ക്ക്‌ വൻ സ്വീകരണമൊരുക്കിയത് ഞായറാഴ്ചയാണ്. തുറമുഖത്ത് സ്ഥാപിക്കാനുള്ള കൂറ്റൻ ക്രെയിനുകളുമായാണ് ചൈനീസ് കപ്പല്‍ എത്തിയത്. 12ന് എത്തിയ കപ്പലിന് 21ന് തീരം വിടണമെന്നിരിക്കെ ഇതുവരെ ക്രെയിനുകൾ ഇറക്കാൻ കഴിഞ്ഞിട്ടില്ല. 21ന് ശേഷവും കപ്പലിന് തീരത്ത് തുടരണമെങ്കില്‍ ഓരോ ദിവസവും ഉയര്‍ന്ന വാടക നല്‍കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top