കരിദിനം പിൻവലിച്ചു; തുറമുഖ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ വിഴിഞ്ഞം ഇടവക

തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ ഉദ്ഘാടനത്തിൽ വിഴിഞ്ഞം ഇടവക പങ്കെടുക്കും. ഇടവക കൗൺസിൽ യോഗത്തിലാണ് തീരുമാനം. വിഴിഞ്ഞം ഇടവക വികാരി നിക്കോളാസും ഇടവക കൗൺസിൽ അംഗങ്ങളുമായിരിക്കും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നത്.

ഇടവക മുന്നോട്ട് വെച്ച 18 ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചു. സർക്കാർ ഇങ്ങനെ ഉറപ്പ് നൽകുമ്പോൾ അതിനെ തള്ളികളയുന്നത് ശരിയല്ലെന്നാണ് ഇടവകയുടെ വാദം. തങ്ങൾ വികസനത്തിന് എതിരല്ലെന്ന് പറഞ്ഞ ഇടവക കരിദിനം പിന്‍വലിക്കുന്നതായും അറിയിച്ചു.ഇടവകയുടെ തീരുമാനത്തെ മന്ത്രി സജി ചെറിയാൻ സ്വാഗതം ചെയ്തു.

അതേ സമയം , ലത്തീൻ സഭയോട് ആലോചിക്കാതെയാണ് വിഴിഞ്ഞം ഇടവക ചടങ്ങിൽ പങ്കെടുക്കുന്നത്. നേരത്തേ ലത്തീൻ അതിരൂപത ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുറമുഖം വരുന്നതോടെ ഇനിയും നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് ലത്തീൻ സഭാ വികാരി ജനറൽ ഫാദർ യൂജിൻ പെരേര വ്യക്തമാക്കിയത്.

വിഴിഞ്ഞം വലിയ വികസന പദ്ധതിയെന്ന് സർക്കാർ പറഞ്ഞു. ശാസ്ത്രീയ പഠനം വിഴിഞ്ഞത്ത് നടത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇപ്പോൾ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് പങ്കെടുക്കേണ്ടെന്ന തീരുമാനം എടുത്തതെന്നും യൂജിൻ പെരേര വ്യക്തമാക്കിയിരുന്നു.

രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ക്രെയിൻ കൊണ്ടുവരുന്നത് വെറും ഷോ ആണ്. വിഴിഞ്ഞം തുറമുഖത്തിൻ്റെ 60 ശതമാനം പണികള്‍ മാത്രമേ വിഴിഞ്ഞത്ത് പൂർത്തിയായിട്ടുള്ളൂ എന്നും യൂജിൻ പെരേര പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top