യുവ അധികാരിയായി സൈബര്‍ ലോകത്ത് നിറഞ്ഞ് പിണറായിയുടെ കൊച്ചുമകന്‍; വിഴിഞ്ഞത്ത് കുടുംബവുമായി മുഖ്യമന്ത്രി പോയത് എന്തിനെന്ന് ചോദ്യം

മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷനിങ് ചെയ്യുന്ന വിഴിഞ്ഞം തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ചതില്‍ വിവാദം തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും അടക്കം പങ്കെടുത്ത അവലോകന യോഗത്തിലും മുഖ്യമന്ത്രിയുടെ കുടുംബവും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, കൊച്ചു മകന്‍ ഇഷാന്‍ എന്നിവരാണ് ഔദ്യോഗിക യോഗത്തിലടക്കം പങ്കെടുത്തത്.
വിസില്‍ ചെയര്‍മാനും, ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍, ഏതാണ് ഈ യുവ അധികാരി? എന്ന ചോദ്യവുമായി മുന്‍ ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമസ് ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ഇഷാന്റെ ചിത്രം പ്രത്യേകം മാര്‍ക്ക് ചെയ്താണ് പങ്കുവച്ചത്. ഇതുകൂടാതെ സുരക്ഷാ വീഴ്ചയും പലരും ഉന്നയിക്കുന്നുണ്ട്. തുറമുഖത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ഇവര്‍ക്ക് എങ്ങനെ അനുമതി ലഭിച്ചു എന്നാണ് എല്ലാവരും ഉന്നയിക്കുന്ന ചോദ്യം. രാജ്യാന്തര തുറമുഖത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള നടപടിയാണെന്നും വിമര്‍ശനമുണ്ട്.
പ്രതിപക്ഷം ഈ വിഷയം ആദ്യം മുതല്‍ തന്നെ ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെ പരിപാടിയില്‍ നിന്നും ഒവിവാക്കി എന്ന വിവാദം കൂടി വന്നതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായത്. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് വ്യാപക പ്രചരണം നടത്താനും തീരുമാനിച്ചിരുന്നു,. ഇതിന്റെ ഭാഗമായി നേതാക്കള്‍ വിമര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ അതിവേഗം പ്രതിപക്ഷ നേതാവിന് ക്ഷണകത്ത് എത്തിച്ച് വിവാദം തണുപ്പിക്കാനും സര്‍ക്കാര്‍ ശ്രമം തുടങ്ങി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here