വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് വാര്‍ഷിക നേട്ടമാക്കി പിണറായി സര്‍ക്കാര്‍; പ്രതിപക്ഷ നേതാവിന് ക്ഷണമില്ല

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങ് മെയ് രണ്ടിന് നടക്കാനിരിക്കെ പുതിയ വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് ക്ഷണമില്ല. ഇതിന് സര്‍ക്കാര്‍ പറയുന്ന കാരണമാണ് ഏറെ വിചിത്രം. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്ന ന്യായീകരണമാണ് മുന്നോട്ടു വയ്ക്കുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതി കമ്മിഷന്‍ ചെയ്യുന്നത് എങ്ങനെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാകും എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടിക സംസ്ഥാനം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇതില്‍ സ്ഥലം എംപിയായ ശശി തരൂരിന്റേയും എംഎല്‍എ ആയ വിന്‍സെന്റിന്റേയും പേര് മാത്രമാണുള്ളത്.
തുറമുഖത്തെ ആദ്യ ചരക്കു കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നു. ചടങ്ങില്‍ സതീശന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍നിന്ന് ഒഴിവാക്കി. ഇതേ മാതൃകയിലാണു കമ്മിഷനിങ് ചടങ്ങിലും പ്രതിപക്ഷ നേതാവിനെ വെട്ടിയത്.
സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധമുയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ നടപടികളെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരും. കൂടാതെ തുറമുഖത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിലയിരുത്തല്‍ യോഗത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബം പങ്കെടുത്തും ഉന്നയിക്കും. അവലോകന യോഗത്തില്‍ മുക്യമന്ത്രി ഭാര്യ കമല, മകള്‍ വീണ, കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പമാണ് പങ്കെടുത്തത്. ഔദ്യോഗിക യോഗത്തില്‍ എന്തിനാണ് കുടുംബത്തെ പങ്കെടുപ്പിച്ചത് എന്ന ചോദ്യം ഉയര്‍ത്തിയും പ്രചരണം നടത്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here