വിവാദമായപ്പോള്‍ ക്ഷണം; വിഴിഞ്ഞത്ത് വിഡി സതീശന്‍ വേണ്ടന്ന നിലപാട് മാറ്റി പിണറായി സര്‍ക്കാര്‍
April 29, 2025 2:14 PM

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ് ചടങ്ങില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയ നടപടി തിരുത്തി സംസ്ഥാന സര്‍ക്കാര്‍. വിവാദമാവുകയും കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്. തുറമുഖ മന്ത്രി വിഎന്‍ വാസവനാണ് പപ്രതിപക്ഷ നേതാവിന് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്.
ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ക്ഷണക്കത്ത് എത്തിക്കുക ആയിരുന്നു. പരിപാടിയില്‍ പ്രതിപക്ഷ നേതാവിന്റെ റോള്‍ എന്താണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. പരിപാടിക്ക് എത്തുമല്ലെ എന്നത് മാത്രമാണ് കത്തിലുള്ളത്. പ്രതിപക്ഷ നേതാവ് ചടങ്ങില്‍ പങ്കെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here