വിഴിഞ്ഞം സമരത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍; ഗുരുതര സ്വഭാവമുളള 42 കേസുകള്‍ തുടരും; മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വിരുദ്ധ സമരത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഗുരുതര സ്വഭാവമുള്ള കേസുകള്‍ ഒഴികെയാണ് പിന്‍വലിക്കുന്നത്. പ്രതിഷേധത്തിനെതിരെ 199 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 157 കേസുകളാണ് പിന്‍വലിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത 42 കേസുകള്‍ തുടരും. ഇതില്‍ സമരത്തിനിടെ നടന്ന് പോലീസ് സ്്‌റ്റേഷന്‍ അക്രമണ കേസുമുണ്ട്.

കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം എന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. പ്രക്ഷോഭത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നാണ് ലത്തീന്‍ സഭ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ലത്തീന്‍ സഭ അറിയച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കണമെന്നാവശ്യപ്പെട്ടാണ് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. മന്ത്രിതല സംഘവും മുഖ്യമന്ത്രിയും പലതവണ ചര്‍ച്ച നടത്തിയെങ്കിലും സമരം ഒത്തു തീര്‍പ്പിലെത്തിയിരുന്നില്ല. പലതവണ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തിയിരുന്നു. ഇതിന്റെ പേരില്‍ വൈദികര്‍ക്കെതിരെ വരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ സമരം പോലീസിന് എതിരെ തിരിയുകയും സ്റ്റേഷന്‍ ആക്രമണം അടക്കം നടക്കുകുയും ചെയ്തതോടെയാണ് ലത്തീന്‍ സഭ ചര്‍ച്ചയ്ക്ക് തയാറായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top