എസ്ഐ വീട്ടില്‍ തൂങ്ങിമരിച്ചു; പോലീസുകാരന്‍ ജീവനൊടുക്കിയത് ഹോട്ടല്‍ മുറിയില്‍; കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍

വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ കുരുവിള ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയത്തുള്ള വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ മെഡിക്കല്‍ ലീവെടുത്ത് കോട്ടയത്തേക്ക് പോയതായിരുന്നു. ഇന്ന് മരണവിവരമാണ് സഹപ്രവര്‍ത്തകര്‍ അറിഞ്ഞത്.

കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് സൂചന. “ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം ചവറ സ്റ്റേഷനില്‍ നിന്നാണ് കുരുവിള ജോര്‍ജ് വിഴിഞ്ഞത്ത് എത്തിയത്. അഞ്ച് മാസമായി വിഴിഞ്ഞം സ്റ്റേഷനില്‍ ജോലി ചെയ്യുകയാണ്. ജോര്‍ജ് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു.” – വിഴിഞ്ഞം പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ജോര്‍ജിന്റെ ആത്മഹത്യ ഞെട്ടിച്ചെന്നാണ് സഹപ്രവര്‍ത്തകരുടെ പ്രതികരണം.

ഇന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സിപിഒ എ.ജി.രതീഷിനെ കുമളിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ സ്വദേശിയായ രതീഷ്‌ സഹപ്രവര്‍ത്തകനോട് ആത്മഹത്യ ചെയ്യാന്‍ പോകുന്ന വിവരം അറിയിച്ചാണ് ആത്മഹത്യ ചെയ്തത്. സന്ദേശം ലഭിച്ച് കുമളി പോലീസ് ഹോട്ടല്‍ മുറിയില്‍ എത്തുമ്പോഴേക്കും രതീഷ്‌ ആത്മഹത്യ ചെയ്തിരുന്നു. രതീഷും കഴിഞ്ഞ കുറച്ച് നാളുകളായി മെഡിക്കല്‍ ലീവിലായിരുന്നു.

ജൂണ്‍ എട്ടിന് തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിലെ എസ്ഐ ജിമ്മി ജോർജിനെ (36) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് അക്കാദമിയിൽ ട്രെയിനറായിരുന്ന ജിമ്മി ജോർജിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ അഞ്ച് പോലീസുകാരാണ് ആത്മഹത്യ ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top