വിഴിഞ്ഞം ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍; ജനങ്ങളുടെ ആവശ്യങ്ങളില്‍ തീര്‍പ്പ് ആയിട്ടില്ലെന്ന് എംപി

വിഴിഞ്ഞത്ത് നാളെ നടക്കുന്ന ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് സ്ഥലം എംപി ശശി തരൂര്‍. വിഴിഞ്ഞത്തെ നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിട്ടുനില്‍ക്കല്‍. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലാണ് തരൂര്‍ വ്യക്തമാക്കിയത്.

തുറമുഖ പദ്ധതിയെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ആദ്യ ചരക്കുകപ്പല്‍ എത്തിയപ്പോഴും പങ്കെടുത്തിരുന്നു. പക്ഷെ നഷ്ടപരിഹാരം നല്‍കലും പുനരധിവാസവും പൂര്‍ത്തീകരിച്ചിട്ടില്ല. ഇത് വിഴിഞ്ഞത്തുള്ളവരെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങളില്‍ സര്‍ക്കാരിനു മെല്ലെപ്പോക്കാണ്. യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും തരൂര്‍ ആരോപിച്ചു.

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പല്‍ എത്തിയിട്ടുണ്ട്. വാട്ടര്‍ സല്യൂട്ടോടെയാണ് ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലിനെ സ്വീകരിച്ചത്. കണ്ടെയ്‌നറുകളുമായാണ് കപ്പലെത്തിയത്. നാളെ രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top