വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും; അടുത്തമാസം മുതൽ ട്രയൽ റൺ; അടുത്തഘട്ട വികസനം 2028 ൽ
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓണത്തിന് പ്രവർത്തനം തുടങ്ങും. സെപ്റ്റംബർ മാസത്തോടെ തന്നെ വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനാണ് അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബറിൽ പ്രവർത്തനം തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നതിനാലാണ് സെപ്റ്റംബറിൽ തന്നെ പ്രവർത്തനം ആരംഭിക്കാം എന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.
മെയ് മാസം മുതൽ തുറമുഖത്തിന്റെ ട്രയൽ റൺ നടക്കും. 30 കണ്ടെയ്നറുകൾ ബാർജിൽ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതിന് 34 സെൻ്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും അവസാന ഘട്ടത്തിലാണ് . തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർന്നെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ 2028 ൽ പൂർത്തിയാകും. ഇതിനായി പതിനായിരം കോടി രൂപ കൂടി നിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് അദാനി ഗ്രൂപ്പ്. വിഴിഞ്ഞം പോർട്ടിൻ്റെ പുതിയ സിഇഒ ആയി പ്രദീപ് രാമൻ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here