വി.കെ.പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; പണം തട്ടാനുള്ള ശ്രമമെന്ന് ആരോപണം

ലൈംഗികപീഡന കേസില്‍ സംവിധായകന് വി.കെ.പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്.ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.പണം തട്ടാനുള്ള ശ്രമമെന്നാണ് വി.കെ.പ്രകാശിന്റെ ആരോപണം.
യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. കഥാ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. 2022 ഏപ്രിൽ നാലിനാണ് പ്രകാശ് പരാതിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയതായി ആരോപിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രകാശും പരാതിക്കാരിയും ഒരേദിവസം ഹോട്ടലില്‍ താമസിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാലാംനിലയില്‍ പ്രകാശ് താമസിച്ചിരുന്ന മുറിക്ക് സമീപമുള്ള മറ്റൊരുമുറിയിലാണ് പരാതിക്കാരി താമസിച്ചിരുന്നത്.യുവതിയുമായി പോലീസ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ലൈംഗികാതിക്രമം നടന്ന മുറി പരാതിക്കാരി പോലീസിന് കാണിച്ചുകൊടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here