എക്‌സിറ്റ് പോളുകളെ വീണ്ടും തോല്‍പ്പിച്ച് വികെ ശ്രീകണ്ഠന്‍; രണ്ടാംതവണയും മിന്നും വിജയം; ഇത്തവണയും വീഴ്ത്തിയത് സിപിഎമ്മിന്റെ പ്രധാന നേതാവിനെ

പാലക്കാട്ടെ വികെ ശ്രീകണ്ഠന്റെ വിജയം എതിരാളികളെ മാത്രമല്ല എക്‌സിറ്റ്‌ പോളുകളെ കൂടി തോല്‍പ്പിച്ചായിരുന്നു. 2019ല്‍ പാലക്കാട് വികെ ശ്രീകണ്ഠന്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ ആരും ഒരു അട്ടിമറി പ്രതീക്ഷിച്ചിരുന്നില്ല. കാരണം രണ്ടുതവണ പാലക്കാട് നിന്നും വന്‍ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് ജയിച്ചു പോയ എംബി രാജേഷായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. എക്‌സിറ്റ് പോളുകളില്‍ പലതും ശ്രീകണ്ഠന് പരാജയവും പ്രവചിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്ലാവരേയും ശ്രീകണ്ഠന്‍ ഞെട്ടിച്ചു. 11637 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ശ്രീകണ്ഠന്‍ വിജയിച്ചത്.

ഇത്തവണയും ശ്രീകണ്ഠന്‍ പരാജയപ്പെടുമെന്ന് പ്രവചിച്ചവര്‍ ഏറെയുണ്ടായിരുന്നു. മുതിര്‍ന്ന നേതാവും പാലക്കാട്ടെ മുന്‍എംപിയുമായ എ വിജയരാഘവനെ രംഗത്തിറക്കി സിപിഎമ്മും പോരാട്ടം കടുപ്പിച്ചു. കേരളത്തില്‍ ജനവിധി നേടിയ ഏക പിബി അംഗമായിരുന്നു എ വിജയരാഘവന്‍. എന്നാല്‍ ഫലം വന്നപ്പോള്‍ ശ്രീകണ്ഠന്‍ തന്നെ ചിരിച്ചു. 75347 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്ന ശ്രീകണ്ഠന്റെ ഇത്തവണത്തെ വിജയം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് പാര്‍ലമെന്റിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് വലിയ ലീഡാണ് നേടാനായത്. തദ്ദേശ സ്ഥാപനങ്ങളുടെ കണക്കിലും ഇടത്മുന്നണി തന്നെയാണ് മുന്നില്‍. ഇവിടെയാണ് ശ്രീകണ്ഠന്‍ ഇത്രയും വലിയ വിജയ നേടിയിരിക്കുന്നത്. കാര്യമായൊരു സംഘടനാ സംവിധാനം പോലും ഇല്ലാത്തയിടത്താണ് ഈ നേട്ടം. ഇതിന് പിന്നിലെ കാരണം സ്ഥാനാര്‍ത്ഥിയുടെ മികവ് തന്നെയാണ്. ജനകീയ എംപി എന്ന പരിവേഷം അഞ്ച് വര്‍ഷം കൊണ്ട് തന്നെ നേടാന്‍ ശ്രീകണ്ഠനായിട്ടുണ്ട്. ഇത് തന്നെയാണ് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top