ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് പുടിന്‍; മുന്നറിയിപ്പ് പാശ്ചാത്യ രാജ്യങ്ങള്‍ക്ക്

യുക്രെയ്ൻ ആക്രമണം തുടര്‍ന്നാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍. യുക്രെയ്ൻ ക്രൂയിസ് മിസൈലുകള്‍ റഷ്യയിലേക്ക് തൊടുക്കാന്‍ തുടങ്ങിയതോടെയാണ് പുടിന്റെ മുന്നറിയിപ്പ്. ബ്രിട്ടനാണ് യുക്രെയ്ന് ക്രൂയിസ് മിസൈലുകള്‍ കൈമാറിയത്. യുഎസും യുകെയും റഷ്യയ്‌ക്കെതിരേ ക്രൂയിസ് മിസൈലുകള്‍ പ്രയോഗിക്കാന്‍ യുക്രെയ്ന് അനുമതി നല്‍കിയിരുന്നു. ലോകത്തെ ആണവായുധങ്ങളുടെ 88 ശതമാനവും നിയന്ത്രിക്കുന്നത് റഷ്യയും യുഎസും ചേർന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പുടിന്റെ ഭീഷണി ഗൗരവമേറിയതാണ്.

ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയ്‌ക്കെതിരേയുള്ള ഏതൊരു ആക്രമണത്തെയും സംയുക്ത ആക്രമണം ആയാണ് കണക്കാക്കുക എന്നാണ് പുടിന്‍ വ്യക്തമാക്കിയത്. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആണ് പുടിന്റെ മുന്നറിയിപ്പ്. ആണവായുധത്തെ പ്രതിരോധിക്കാനുള്ള റഷ്യക്കുള്ള ശേഷി ചര്‍ച്ച ചെയ്യാന്‍ പുടിന്‍ ഉന്നത സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

സ്റ്റോം ഷാഡോ മിസൈല്‍ റഷ്യയ്ക്കു മേല്‍ പ്രയോഗിക്കാന്‍ കഴിഞ്ഞയാഴ്ച യുക്രെയ്ന് യുകെ അനുമതി നല്‍കി എന്ന വിവരം പുറത്തുവന്നിരുന്നു. യുക്രെയ്ൻ ആക്രമണവുമായി ബന്ധപ്പെട്ട് യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ യുഎസിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top