കേന്ദ്രമന്ത്രി പരസ്യമായി നുണ പറയുന്നെന്ന് സുനില്‍ കുമാര്‍; പൂരം അലങ്കോലമാക്കിയതില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ പങ്ക്
തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ബിജെപിക്കും അന്നത്തെ സ്ഥാനാര്‍ത്ഥിക്കും പങ്കുണ്ടെന്ന് സിപിഐ നേതാവ് വി.എസ്.സുനില്‍ കുമാര്‍. കേന്ദ്രമന്ത്രി പരസ്യമായി ജനങ്ങളോട് നുണ പറയുകയാണ്. തെറ്റിദ്ധരിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. ഇത് തെറ്റാണോ ശരിയാണോ എന്ന് അന്വേഷണത്തില്‍ തെളിയട്ടെ. – സുനില്‍ കുമാര്‍ പറഞ്ഞു.
“തൃശൂര്‍ പൂരത്തില്‍ പ്രശ്നമുണ്ടായപ്പോള്‍ അദ്ദേഹം ആംബുലന്‍സിലാണ് വന്നത്. എന്നിട്ട് പറഞ്ഞത് ബിജെപിയുടെ കാറില്‍ വന്നു എന്നാണ്. ഗുണ്ടകളെക്കൊണ്ട് എന്നെ ആക്രമിക്കാനും ശ്രമിച്ചു എന്നും പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കാന്‍ എന്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്.” – സുനില്‍ കുമാര്‍ പറഞ്ഞു.
Also Read: ആംബുലന്‍സില്‍ പൂരവേദിയില്‍ എത്തി; സുരേഷ് ഗോപിക്ക് എതിരെ കേസ്
തൃശൂര്‍ പൂരത്തിന്‍റെ വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. സിപിഐ നേതാവ് അഡ്വ.സുമേഷ് നല്‍കിയ പരാതിയിലാണ് കേസ്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ഉൾപ്പടെ മൂന്ന് പ്രതികളാണ് ഉള്ളത്. 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here