VSSC പരീക്ഷാ തട്ടിപ്പ്: ആൾമാറാട്ടം തടയണം, വഞ്ചനാപരമായ നടപടി അംഗീകരിക്കാനാകില്ലെന്ന് കോടതി
എറണാകുളം: പരീക്ഷകളിലെ ആൾമാറാട്ടം കർശനമായി കൈകാര്യം ചെയ്യണമെന്ന് ഹൈക്കോടതി. സർക്കാർ ജോലി ലഭിക്കുന്നതിനുവേണ്ടിയുള്ള വഞ്ചനപരമായ നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് അഭിപ്രായപ്പെട്ടു. വി എസ് എസ് സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് പരാമർശം.
ഹരിയാന സ്വദേശി അമിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി ജാമ്യത്തിൽ ഇറങ്ങിയാൽ അന്വേഷണത്തെ ബാധിക്കും. രണ്ടാം പ്രതിയെ രക്ഷപ്പെടുത്താനും ഇത് കാരണമാകും. പ്രതി സംസ്ഥാനം വിട്ടുപോകാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് വി എസ് എസ് സിയിലെ ടെക്‌നീഷ്യൻ-ബി തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ വൻ തട്ടിപ്പ് നടന്നത്. യഥാർത്ഥ ഉദ്യോഗാർഥികൾക്ക് പകരം മറ്റു ചിലരാണ് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയത്. ഇതിനായി വലിയ തുക പ്രതിഫലവും വാങ്ങിയിരുന്നു. ബട്ടൺ ക്യാമറ ഉപയോഗിച്ച് ചോദ്യങ്ങൾ സ്കാൻ ചെയ്ത് അയച്ചു കൊടുക്കുകയും ഉത്തരങ്ങൾ ബ്ലൂടൂത്ത് ഉപകരണങ്ങളുടെ സഹായത്തോടെ ലഭിക്കുകയുമായിരുന്നു. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ ഹരിയാന സ്വദേശികളാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോപ്പിയടിയെ തുടർന്ന് വി എസ് എസ് സി പരീക്ഷകൾ റദ്ദാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here