വിവിപാറ്റ് ഒത്തുനോക്കണം; വിവിധ പാര്‍ട്ടികളില്‍ നിന്ന് എട്ട് സ്ഥാനാര്‍ഥികള്‍ രംഗത്ത്
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇവിഎമ്മും വിവിപാറ്റും തമ്മില്‍ ഒത്തുനോക്കാന്‍ ഇതുവരെ എട്ട് അപേക്ഷകള്‍ ലഭിച്ചതായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍. മൂന്നുവീതം ബിജെപി – കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ഓരോ ഡിഎംഡികെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ് കമ്മിഷനെ സമീപിച്ചത്. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനകമാണ് ആവശ്യം ഉന്നയിക്കേണ്ടത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജൂലായ് 19 വരെ സ്ഥാനാര്‍ഥികള്‍ക്ക് അവസരമുണ്ടാകും.
കോണ്‍ഗ്രസിന്റെ ഛത്തീസ്ഗഢിലെ കന്‍കര്‍, ഹരിയാണയിലെ ഫരീദാബാദ്, കര്‍ണാല്‍ സ്ഥാനാര്‍ഥികളും ബിജെപിയുടെ മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍, തമിഴ്‌നാട്ടിലെ വെല്ലൂര്‍, തെലങ്കാനയിലെ സഹിറാബാദ് സ്ഥാനാര്‍ഥികളും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വിഴിയനഗരം സ്ഥാനാര്‍ഥിയും വിരുദുനഗറിലെ ഡി.എം.ഡി.കെ. സ്ഥാനാര്‍ഥിയുമാണ് മറ്റുരണ്ട് പേര്‍.
തിരഞ്ഞെടുപ്പുകളില്‍ രണ്ടുമൂന്നും സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് യന്ത്രത്തിന്റെ പ്രോഗ്രാമില്‍ സംശയം തോന്നിയാല്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചുശതമാനം ഇവിഎമ്മുകള്‍ പരിശോധിക്കാം.
പോളിങ് ബൂത്തുകളുടെ സീരിയല്‍ നമ്പറുകള്‍ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ ഇവിഎമ്മുകള്‍ തിരഞ്ഞെടുക്കണം. പരിശോധന നടക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കും ഹാജരായിരിക്കാം. പരിശോധനയ്ക്കുശേഷം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രോഗ്രാമിന്റെ ആധികാരികത വിജ്ഞാപനംചെയ്യണം. പരിശോധനയ്ക്കു ചെലവാകുന്ന തുക അപേക്ഷ നല്‍കുന്ന സ്ഥാനാര്‍ഥി നല്‍കണം. ക്രമക്കേട് കണ്ടെത്തിയാല്‍ തുക തിരിച്ചുകൊടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here