വിവിപാറ്റ് മെഷീനുകളില്‍ വ്യക്തത തേടി സുപ്രീംകോടതി; തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം ചോദിച്ചു; ഉദ്യോഗസ്ഥര്‍ ഉടന്‍ ഹാജരാകണം

ഡല്‍ഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത വേണമെന്ന് സുപ്രീംകോടതി. കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നിര്‍ദേശം.

മൈക്രോ കണ്‍ട്രോളര്‍ കണ്ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്രയാണ്, വോട്ടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യന്നുണ്ടോ, ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. വിവിപാറ്റ് മെഷീനുകളിലെ സുതാര്യമായ ഗ്ലാസിന് പകരം ലൈറ്റ് ഓണായിരിക്കുമ്പോൾ മാത്രം വോട്ടർക്ക് സ്ലിപ്പ് കാണാൻ കഴിയുന്ന ഗ്ലാസ് ഘടിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ 2017ലെ തീരുമാനം പിൻവലിക്കണമെന്നായിരുന്നു ഹര്‍ജി. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനവും വിശദീകരിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top