വാളയാര്‍ കേസില്‍ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; വിചാരണക്ക് ഹാജരാകുന്നതിനും ഇളവ്

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ മരണത്തില്‍ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സിബിഐ കുറ്റപത്രം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിന് ഇടയിലാണ് അറസ്റ്റ് തടഞ്ഞത്. കേസിലെ വിചരണക്കായി സിബിഐ കോടതിയില്‍ ഹാജരാകുന്നതിനും ഇളവ് അനുവദിച്ചിട്ടുണ്ട്.
ജസ്റ്റിസ് സി ജയചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനം അയശേഷം വിചരണക്കോടതിയില്‍ ഹാജരായാല്‍ മതിയെന്നാണ് ഉത്തരവ്. ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരായയത് മാതാപിതാക്കളുടെ അറിവോടെയാണ് എന്ന് ചൂണ്ടികാട്ടിയാണ് സിബിഐ ഇവരെ പ്രതി ചേര്‍ത്തത്. പിന്നാലെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഈ മാസം അവസാനം മാതാപിക്കളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സും അയച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here