മഴയില്‍ വീടിന്റെ ചുമരിടിഞ്ഞു; പോത്തന്‍കോട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം വിറകെടുക്കാന്‍ പഴയ വീടിന് സമീപത്ത് എത്തിയപ്പോള്‍
May 21, 2024 12:06 PM

തിരുവനന്തപുരം : വീടിന്റെ ചുമരിടിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പോത്തന്‍കോട് ചുമട്താങ്ങി വിളയില്‍ ശ്രീകലയാണ് മരിച്ചത്. പഴയ വീടിന്റെ ചുമരാണ് മഴയില്‍ കുതിര്‍ന്നതിനെ തുടര്‍ന്ന് ഇടിഞ്ഞു വീണത്.
പുതിയ വീട് പണിതതിന് പിന്നാലെ പഴയ വീട് പൊളിച്ചു മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് മേല്‍ക്കൂര മാത്രമേ പൊളിതച്ച് മാറ്റാന്‍ കഴിഞ്ഞുള്ളൂ. ഇതോടെ ചുമരികള്‍ കുതിര്‍ന്ന അവസ്ഥയിലായി. ഇത് ശ്രദ്ധിക്കാതെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനായി ശ്രീകല എത്തിയപ്പോഴാണ് അപകടമുണ്ടായത്. രാവിലെ 9.30നായിരുന്നു സംഭവം.
അപകടത്തിന് പിന്നാലെ തന്നെ ശ്രീകലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here