വൈദ്യുതി ചാർജ് കൂട്ടണോ? തീരുമാനം നിങ്ങളുടെ കയ്യിൽ; ‘അഭിപ്രായം പറഞ്ഞില്ലെങ്കില്‍ വലിയവില നല്‍കേണ്ടി വരും’
കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് പൊതുജനങ്ങളോട് അഭിപ്രായം തേടാൻ പോകുകയാണ് റഗുലേറ്ററി കമ്മിഷൻ. മുന്ന് വർഷം തുടർച്ചയായി ചാർജ് കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഈ പബ്ലിക് ഹിയറിംഗിൽ ഉയരുന്ന അഭിപ്രായങ്ങൾ പരിഗണിച്ചാകും തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ഉപഭോക്താക്കൾക്കും നിലപാട് അറിയിക്കാൻ കഴിയുന്ന രീതിയിൽ നാല് സ്ഥലങ്ങളില്‍ വച്ചാണ് അഭിപ്രായം തേടുന്നത്. ഉപയോക്താക്കൾ ഈ ഹിയറിംഗുകളില്‍ പങ്കെടുക്കാതിരിക്കുകയോ എതിർപ്പ് അറിയിക്കാതെയോ ഇരുന്നാൽ സംസ്ഥാനത്ത് വീണ്ടും നിരക്ക് വർധിപ്പിക്കും. പൊതുജനങ്ങളുടെ കൂടി അഭിപ്രായം തേടിയ ശേഷം എടുക്കുന്ന തീരുമാനമായതിനാൽ വർധനവിന് ശേഷം നടത്തുന്ന പ്രതിഷേധങ്ങൾ കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ല. അതിനാൽ ഈ ഹിയറിംഗുകള്‍ നിർണായകമാണ്. കോഴിക്കോട്, എറണാകുളം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പബ്ലിക് ഹിയറിംഗ് വിളിച്ചിരിക്കുന്നത്.
ഹിയറിംഗ് സ്ഥലങ്ങളും തീയ്യതിയും
- സെപ്റ്റംബർ 3- നളന്ദ ടൂറിസ്റ്റ് ഹോം,കോഴിക്കോട്
- സെപ്റ്റംബർ 4- ജില്ലാ പഞ്ചായത്ത് ഹാൾ, പാലക്കാട്
- സെപ്റ്റംബർ 5- ടൗൺ ഹാൾ, എറണാകുളം
- സെപ്റ്റംബർ 10- പ്രിയദർശിനി പ്ലാനിറ്റോറിയം കോൺഫറൻസ് ഹാൾ, തിരുവനന്തപുരം
യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. പൊതുവായുള്ള നിരക്ക് വർധനയ്ക്ക് പുറമേ വൈദ്യതി ഉപയോഗം കൂടുന്ന ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ അധികമായി പത്ത് പൈസ ഈടാക്കണം. പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാർക്കും ചെറുകിട വ്യവസായങ്ങൾക്കും പകലും രാത്രിയിലും വ്യത്യസ്ത നിരക്കുകൾ നടപ്പാക്കണം. 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവരെ ടൈം ഓഫ് ദ ഡേ താരിഫിൽ ഉൾപ്പെടുത്തണം. ഇവർക്ക് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ 10 ശതമാനം ഇളവും ആറു മുതൽ 11 മണി വരെ 5 ശതമാനം വർധനവും ഏർപ്പെടുത്തണം.
11 മണിക്ക് ശേഷം നിരക്ക് പത്ത് ശതമാനം കൂട്ടണം. മറ്റ് ഉപഭോക്താക്കൾ 250 യൂണിറ്റിൽ അധികം വെദ്യുതി ഉപയോഗിച്ചാൽ വൈകുന്നേരം 25 ശതമാമാനം കൂടുതൽ നിരക്ക് ഈടാക്കണമെന്നുമാണ് കെഎസ്ഇബിയുടെ ആവശ്യം. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകുമെന്നുമാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ രണ്ട് വർഷവും സംസ്ഥാനത്ത് നിരക്ക് വർധിപ്പിച്ചിരുന്നു. 2007 വരെ എല്ലാ വർഷവും നിരക്ക് വർധിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞിരുന്നത്. യൂണിറ്റിന് 20 പൈസയായിരുന്നു ഒടുവിൽ വർധിപ്പിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- electricity charges increase
- increase your electricity bill
- kerala electricity regulatory commission
- kerala state electricity board limited
- KSEB bill Calculator
- kseb bill tariff
- kseb kerala
- public hearing
- public hearing electricity bill
- public hearing electricity charge
- public hearing regulatory commission
- regulatory commission