വഖഫ് നിയമം യാഥാര്‍ത്ഥ്യമായതില്‍ രാഷ്ട്രീയ ലാഭം കൊയ്യാന്‍ ബിജെപി; രാജ്യം മുഴുവന്‍ വീട് കയറി പ്രചരണം

വഖഫ് നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാക്കിയത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ എല്ലാ പദ്ധതിയും തയാറാക്കി ബിജെപി. രാജ്യവ്യാപമായി ഈ വിഷയം ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. രാജ്യത്തെ മുഴുവന്‍ വീടുകളിലും കയറിയുള്ള പ്രചരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏപ്രില്‍ 20 മുതവല്‍ മെയ് 5 വരെയാകും വഖഫ് പറഞ്ഞുള്ള ബിജെപിയുടെ ഗൃഹസന്ദര്‍ശനം.
എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു പ്രചാരണയോഗത്തില്‍ എങ്കിലും പങ്കെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ബിജെപിയും കളത്തില്‍ ഇറങ്ങുന്നത്. വീടുകളില്‍ എത്തി എന്തു പറയണം, എങ്ങനെ വിഷയം അവതരിപ്പിക്കണം എന്നതില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കാനാണ് തീരുമാനം.
ദേശീയതലത്തില്‍ ഒരു സമിതിക്ക് തന്നെ ബിജെപി രൂപം നല്‍കിയിട്ടുണ്ട്. പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ ദാസിന്റെ നേതൃത്വത്തിലായിരിക്കും സമതി. അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ദിഖി എന്നിവരാണ് മറ്റ് അംഗങ്ങള്‍. മുനമ്പം അടക്കം വഖഫ് ഭൂമി പ്രശ്‌നം നിലനില്‍ക്കുന്ന കേരളത്തില്‍ പ്രത്യേക ശ്രദ്ധയോടുള്ള പ്രചരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് അനില്‍ ആന്റണിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here