വഖഫ് നിയമ ഭേദഗതിക്ക് സ്റ്റേയില്ല; സ്വത്തുക്കളില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി; മെയ് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ച അനുവദിച്ച കോടതി കേസ് മെയ് അഞ്ചിലേക്ക് മാറ്റി. വാദത്തിനിടെ ചില സുപ്രധാന നിര്‍ദ്ദേശങ്ങളും കോടതി നല്‍കി. അതില്‍ പ്രധാനം നിയമം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്നുമാണ്.
വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വത്തുക്കളില്‍ ഡിനോട്ടിഫൈ നടപടികള്‍ അന്തിമ വിധി വരുന്നതുവരെ ചെയ്യരുത്. അമുസ്ലീങ്ങള്‍ക്ക് നിയമനം, വഖഫ് ബൈ യൂസര്‍ എന്നീ ആവശ്യങ്ങളില്‍ ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്.
നിയമം സ്റ്റേ ചെയ്യരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്. ഇതോടെയാണ് ഇപ്പോഴത്തെ സാഹചര്യം മാറരുതെന്ന് ചീഫ് ജസ്റ്റിസ് കര്‍ശ നിര്‍ദ്ദേശം നല്‍കിയത്. ഹര്‍ജി മെയ് അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും. 73 ഹര്‍ജികളാണ് നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here