വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍; കടുത്ത പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷം

ലോക്‌സഭയില്‍ 14 മണിക്കൂര്‍ നീണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം പാസായ വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ ഉച്ചക്ക് ഒരു മണിക്ക് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു തന്നെയായിരിക്കും രാജ്യസഭയിലും ബില്‍ അവതരിപ്പിക്കുക. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. രാജ്യസഭയില്‍ കൂടി ബില്‍ പാസായല്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. രാഷ്ട്രപതി ഒപ്പിട്ടാല്‍ ബില്‍ നിയമമാകും.
വലിയ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാണ് ഇന്ന് പുലര്‍ച്ചെ വരെ ലോക്‌സഭയില്‍ നടന്നത്. 283 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. തെലുഗുദേശം പാര്‍ട്ടി , ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ബില്ലിനെ പിന്തുണച്ചു. പ്രതിപക്ഷത്ത് നിന്നുള്ള 232 എംപിമാര്‍ ബില്ലിനെ എതിര്‍ക്കുകയും ചെയ്തു. രാജ്യസഭയിലും വോട്ടെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഉറപ്പാണ്.
കേരളത്തിലെ മുനമ്പം വിഷയവും ചര്‍ച്ചയ്ക്കിടെ രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. രാജ്യസഭയിലുംസമാനമായ അവസ്ഥ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here