വഖഫ് ബില്‍ ചര്‍ച്ചക്കിടെ ബിജെപിയുമായി തർക്കം; കുപ്പി അടിച്ചുപൊട്ടിച്ച് തൃണമൂല്‍ എംപി; സസ്‌പെന്‍ഷന്‍
വഖഫ് ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തിലാണ് ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായത്. ബിജെപി എംപി അഭിജിത്ത് ഗംഗോപാധ്യായയും തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ കല്യാണ്‍ ബാനര്‍ജി ഗ്ലാസ് കുപ്പി തല്ലിപ്പൊട്ടിച്ചു.
എംപിയുടെ വിരലുകള്‍ക്ക് പരിക്കേറ്റു. സമിതിയിലെ മറ്റംഗങ്ങളായ അസദുദ്ദീന്‍ ഒവൈസിയും സഞ്ജയ് സിംഗും കല്യാണ്‍ ബാനര്‍ജിയെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്ക് ശേഷം എംപി മടങ്ങുകയും ചെയ്തിട്ടുണ്ട്.
2024ലെ വഖഫ് നിയമത്തില്‍ ഭേദഗതി കൊണ്ടു വരുന്നതാണ് സമിതി പരിശോധിക്കുന്നത്. ബിജെപി എംപി ജഗദാംബിക പാലിന്റെ നേതൃത്വത്തിലാണ് സമതി രൂപീകരിച്ചിരിക്കുന്നത്. പ്രസ്തുത സമിതി വിരമിച്ച ജഡ്ജിമാരുടേയും അഭിഭാഷകരുടേയും അഭിപ്രായം കേള്‍ക്കുന്നതിനിടെയാണ് കല്യാണ്‍ ബാനര്‍ജി എതിര്‍പ്പ് ഉന്നയിച്ചത്. പ്രതിപക്ഷത്തിന് അര്‍ഹമായി പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിനെ ബിജെപി അംഗങ്ങള്‍ എതിര്‍ത്തതോടെയാണ് തര്‍ക്കം രൂക്ഷമായത്.
സംഭവത്തിന് പിന്നാലെ കല്യാണ്‍ ബാനര്‍ജിക്കെതിരെ നടപടിയും വന്നിട്ടുണ്ട്. സമിതിയുടെ നടപടികളില്‍ നിന്നും ഒരു ദിവസത്തേക്ക് എംപിയെ സ്‌പെന്‍ഡ് ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here