‘വഖഫ് ബോർഡ് റിയൽ എസ്റ്റേറ്റ് കമ്പനി’: ഒവൈസിക്ക് മറുപടിയുമായി തിരുപ്പതി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ

നിർദിഷ്ട വഖഫ് ഭേദഗതി ബില്ലിൽ വഖഫ് ബോർഡിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാനായി ചുമതലയേൽക്കുന്ന ബിആർ നായിഡു. വഖഫ് ബോർഡ് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയാണ് എന്നാണ് നായിഡുവിൻ്റെ പരിഹാസം. അതിനെ എങ്ങനെയാണ് എങ്ങനെയാണ് ടിടിഡിയുമായി താരതമ്യം ചെയ്യാൻ കഴിയുക. അദ്ദേഹത്തിൻ്റെ പ്രസ്താവനയെ താൻൻ അപലപിക്കുന്നതായും ടിടിഡി ചെയർമാൻ പറഞ്ഞു.

ALSO READ: ‘തിരുപ്പതിയിൽ ഹിന്ദുക്കൾ മാത്രം മതിയെന്നതിൽ ഞങ്ങള്‍ക്ക് എതിർപ്പില്ല’; പക്ഷേ മോദിക്ക് വഖഫ് ബോർഡിൽ… പരിഹാസവുമായി ഒവൈസി

തിരുമല ക്ഷേത്ര ട്രസ്റ്റിൽ ഹിന്ദുക്കളെ മാത്രം നിയമിക്കണമെന്ന പുതിയ ചെയർമാൻ്റെ നിർദേശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഒവൈസി വിമർശനവുമായി രംഗത്ത് എത്തിയിരുന്നത്. തിരുമലയിൽ ഹിന്ദുക്കൾ മാത്രം മതിയെന്ന നായിഡുവിൻ്റെ നിലപാടിനോട് എതിർപ്പില്ല. എന്നാൽ എന്നാൽ വഖഫ് കൗൺസിലിൽ രണ്ട് അമുസ്ലിം അംഗങ്ങളെ നിർബന്ധമാക്കിയിട്ടുണ്ടെന്നാണ് നരേന്ദ്രമോദിയുടെ സർക്കാർ വഖഫ് ബില്ലിൽ പറയുന്നത്. അതിനോട് ഞങ്ങൾക്ക് എതിർപ്പുണ്ട് എന്നായിരുന്നു ഒവൈസി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ALSO READ: ‘ദൈവത്തെ വച്ചുള്ള കളിയോ?’ തിരുപ്പതി ലഡ്ഡു തർക്കത്തിൽ വെളിപ്പെടുത്തലുമായി ക്ഷേത്ര ട്രസ്റ്റ്‌

തിരുപ്പതിയിലെ പ്രസാദമായ ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ചേർക്കുന്നുണ്ടെന്ന സമീപകാലത്തെ വിവാദങ്ങളിലും പുതിയ ചെയർമാൻ നിലപാട് വ്യക്തമാക്കി. വഴിപാടുകളുടെ ഗുണനിലവാരവും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിനെപ്പറ്റി നടക്കുന്ന വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഭൂതകാല സംഭവങ്ങളല്ല, ഭാവിയിലാണ് തൻ്റെ ശ്രദ്ധയെന്നും ബിആർ നായിഡു വ്യക്തമാക്കി.

ALSO READ: തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു, ഗുരുതര ആരോപണവുമായി ചന്ദ്രബാബു നായിഡു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top