വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി; നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല

വഖഫ് ഭൂമി വിഷയത്തില്‍ സജീവമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ നിര്‍ണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി. 2013-ലെ വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. വഖഫ് ഭൂമി കൈവശം വച്ചതിനെതിരെയുള്ള കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഭേദഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് റദ്ദാക്കി.

മുനമ്പമടക്കം ഇപ്പോള്‍ സജീവമായ കേസുകളിലെല്ലാം നിര്‍ണ്ണായകമാകുന്ന വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ച ഭൂമികളെല്ലാം തലമുറകളായി ഉടമകളുടെ പക്കലുളളതാണ്. അതുകൊണ്ട് ഈ വിധി ഇവിടേയും ബാധകമാകും.

വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശപ്പെടുത്തി കോഴിക്കോട് എടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. പോസ്റ്റല്‍ ജീവനക്കാരായ രണ്ടുപേരായിരുന്നു കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. വഖഫ് ബോര്‍ഡിന്റെ പരാതിയിലായിരുന്നു ഇത്.
2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയത്. ഇതിനെതിരെയാണ് പോസ്റ്റല്‍ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top