മുനമ്പത്തിന് പിറകേ തവിഞ്ഞാലിലും വഖഫ് നോട്ടീസ്; ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ അഞ്ച് കുടുംബത്തിന് നിര്‍ദേശം

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം വിവാദമായി തുടരവേ മാനന്തവാടി തവിഞ്ഞാലിലും ഭൂമിയുടെ പേരില്‍ വഖഫ് നോട്ടീസ്. ഭൂമിയുടെ അവകാശം ഉന്നയിച്ച് അഞ്ച് കുടുംബാംഗങ്ങള്‍ക്കാണ് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാനാണ് നിർദ്ദേശം നല്‍കിയത്.

പ്രദേശത്തെ താമസക്കാരായ ജമാൽ, റഹ്മത്ത്, രവി, വി.പി.സലിം, സി.വി.ഹംസ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ഒക്ടോബർ 10ന് വഖഫിന് ലഭിച്ച പരാതിയിലാണ് നടപടി. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് ആരോപണം.

അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.

Also Read: മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; ഉപതിരഞ്ഞെടുപ്പിന് ശേഷം ഉന്നതതല യോഗം

ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് മുനമ്പത്ത് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയതിന്റെ പേരില്‍ ജനകീയ പ്രക്ഷോഭം നടക്കുകയാണ്. ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് നോട്ടീസ് ലഭിച്ചതോടെയാണ് മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള പ്രദേശവാസികള്‍ സമരം ആരംഭിച്ചത്. 610 ഓളം കുടുംബങ്ങളാണ് ഒഴിഞ്ഞുപോകേണ്ടി വരുമെന്ന ആശങ്കയില്‍ കഴിയുന്നത്. ഇവര്‍ക്ക് പിന്തുണയുമായി സീറോ മലബാര്‍ സഭയും രംഗത്ത് എത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top