വഖഫിന്റെ പേരില്‍ ആരേയും കുടിയിറക്കില്ല; കേന്ദ്രത്തിന്റെ നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍; മുഖ്യമന്ത്രി
February 15, 2025 3:42 PM
![](https://www.madhyamasyndicate.com/wp-content/uploads/2024/11/munambam-pinarayi-1.jpg)
കേന്ദ്ര സര്‍ക്കാര്‍ വഖഫ് നിയമ ഭേദഗതിയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് മഉഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവരുടെ മുഴുവന്‍ അവകാശങ്ങളും ഇല്ലാതാക്കുകയാണ് പുതിയ ഭേദഗതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ല. ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. അത് ഉണ്ടാകില്ല. ന്യൂൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവര്‍ന്നെടുക്കാനും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here