വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി; ഹര്‍ജികളില്‍ നാളെയും വാദം തുടരും

ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കേസ് കോടതി പരിഗണിക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി.സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വഖഫ് കൗണ്‍സിലിലെ അംഗങ്ങളില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളെ മുസ്ലിം അല്ലെങ്കിലും നിയമിക്കാം. എന്നാല്‍ ബാക്കിയുള്ളവര്‍ മുസ്ലിംകള്‍ ആയിരിക്കണമെന്നും കോടതി ഉത്തരവിട്ടു.
വഖഫ് നിയമത്തിലെ ഒരു വ്യവസ്ഥ അധികാര പരിധി കടക്കുന്നു എന്ന സൂചനയും ചീഫ് ജസ്റ്റിസ് നല്‍കി. വഖഫ് നിയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിണിക്കുകയാണ് സുപ്പീരം കോടതി. ഇന്ന് ഇടക്കാല ഉത്തരവ് പറയാന്‍ സുപ്രീം കോടതി തയാറായിരുന്നു. എന്നാല്‍ അതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ശക്തിമായി എതിര്‍ത്തു. ഇതോടെയാണ് നാളെയും വാദം തുടരാന്‍ തീരുമാനിച്ചത്. 73 ഹര്‍ജികളാണ് ബില്ലിനെതിരെ സുപ്രീം കോടതിയില്‍ എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here