Uncategorized
കശ്മീരിൽ യുദ്ധസമാനമായ ആയുധശേഖരം; രണ്ട് ഭീകരരെ വധിച്ചു
October 5, 2024 11:23 AM

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സുരക്ഷാ സേന രണ്ട് രണ്ട് ഭീകരരെ വധിച്ചു. ഓപ്പറേഷൻ ഗുഗൽധാർ എന്ന നീക്കത്തിൽ യുദ്ധസമാനമായ വൻ ആയുധശേഖരം കണ്ടെത്തി. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ജമ്മു കശ്മീർ പോലീസിൻ്റെയും സൈന്യത്തിൻ്റെയും സംയുക്ത സംഘമാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയതായും സൈന്യം അറിയിച്ചു.
ഇന്നലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് സൈനികർക്ക് പരുക്കേറ്റിരുന്നു. ഗൂഗൽദാരയിൽ പട്രോളിംഗിനിടെയിലായിരുന്നു സ്ഫോടനം. പരുക്കേറ്റ ജവാൻമാരെ ഡ്രഗ്മുള്ളയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here