വാഷിംഗ്ടൺ സുന്ദർ കിവീസിനെ എറിഞ്ഞിട്ടു; രണ്ടാം ടെസ്റ്റിൽ പ്രതികാരദാഹവുമായി ഇന്ത്യ

ന്യൂസിലൻഡുമായി പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനം പിടിമുറുക്കി ഇന്ത്യ. വാഷിംഗ്ടൺ സുന്ദറിൻ്റെ ഏഴു വിക്കറ്റ് നേട്ടമാണ് മത്സരം നിലവില്‍ ഇന്ത്യയുടെ വരുതിയിലാക്കിയത്. 79.1 ഓവറിൽ 259 റൺസിന് ന്യൂസിലൻഡിനെ പുറത്താക്കിയാണ് ഇന്ത്യ ഒന്നാം ദിനം സ്വന്തമാക്കിയത്. വെറും 59 റൺസ് വഴങ്ങിയാണ് കിവീസ് ബാറ്റിംഗ് നിരയുടെ അടിവേര് സുന്ദർ അറുത്തത്.

ആർ അശ്വിനാണ് ശേഷിക്കുന്ന മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയത്. 64 റൺസാണ് താരം വഴങ്ങിയത്. 76 റൺസ് നേടിയ ഡിവോൺ കോൺവേയാണ് കിവീസ് നിരയിലെ ടോപ്പ് സ്കോറർ. 65 റൺസ് നേടിയ രചിൻ രവീന്ദ്രയുടെ ബാറ്റിംഗും വലിയ വലിയ തകർച്ച ഒഴിവാക്കി. മിച്ചൽ സാന്റ്നർ 33 റൺസും നേടി. മികച്ച രീതിയിൽ കളി ആരംഭിച്ച ന്യൂസിലൻഡിന് അവസാന എഴു വിക്കറ്റുകൾ വെറും 62 റൺസിനിടയിൽ നഷ്ടമാവുകയായിരുന്നു.


മൂന്നു മത്സര പരമ്പരയില്‍ 1-0ന് പിന്നിലാണ് ഇന്ത്യ. ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയം രുചിച്ചിരുന്നു. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ലോക ചാമ്പ്യൻഷിപ്പിൽ ഫൈനൽ ഉറപ്പിക്കണമെങ്കിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്. ഇതിനു ശേഷം ഓസീസിന് എതിരേയാണ് ഇന്ത്യയുടെ മത്സരങ്ങൾ. ഓസ്ടേലിയയിൽ നടക്കുന്ന പരമ്പരയിൽ അഞ്ചു മത്സരങ്ങളാണ് ഉള്ളത്. ഇതിനു ശേഷം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ചിത്രം തെളിയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top