വഴിമുടക്കി വെള്ളക്കെട്ട്; സംസ്ഥാന പാതയിൽ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു

തിരുവനന്തപുരം: മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചുള്ളിമാനൂർ മുതൽ പാലോട് വരെയാണ് വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്ത് ഉച്ച മുതൽ മഴ തോരാതെ പെയ്യുകയാണ്. ഇളവട്ടം- തുറുപ്പുഴ മേഖലയിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. അപകട സാധ്യത കണക്കിലെടുത്ത് വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചു വിടുകയാണ്.

അതേസമയം അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി മേഖലയിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top