വയനാടും ചേലക്കരയും പോളിങ് തുടങ്ങി; ബൂത്തുകളില്‍ നീണ്ട നിര; ഉപതിരഞ്ഞെടുപ്പില്‍ ആവേശം പ്രകടം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും പോളിങ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. പോളിങ് ബൂത്തുകളില്‍ രാവിലെ തന്നെ നീണ്ട നിരയുണ്ട്. ആവേശകരമായി തന്നെയാണ് തിരഞ്ഞെടുപ്പിനെ ജനങ്ങള്‍ സമീപിക്കുന്നതെന്ന് ഇതിന്റെ സൂചനയാണ്.
16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് ആദ്യമായി മത്സരിക്കുന്നതിനാല്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരമാണ് വയനാട് നടക്കുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വാർഡുകളിലെ വോട്ടർമാർക്കായി രണ്ടു ബൂത്തുകൾ ചൂരൽമലയിലും മേപ്പാടി സ്കൂളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണുള്ളത്. സിറ്റിങ് സീറ്റായ ചേലക്കര ഏതുവിധേനയും നിലനിര്‍ത്തും എന്ന തീരുമാനത്തിലാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണം നടത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here